ഐഎസ്എല്ലിൽ ആവേശപ്പോര്; കൊൽക്കത്തക്കെതിരെ ചെന്നൈയ്ൻ എഫ്‌സിക്ക് തകർപ്പൻ ജയം

ഐഎസ്എല്ലിൽ ആവേശപ്പോര്; കൊൽക്കത്തക്കെതിരെ ചെന്നൈയ്ൻ എഫ്‌സിക്ക് തകർപ്പൻ ജയം

വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ൻ എഫ്സിക്ക്  വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്കു മുന്നിൽ ചെന്നെയുടെ ജയം. ഐഎസ്എൽ ഫുട്ബോളിൽ ഈ സീസൺ കണ്ട ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കൊൽക്കത്ത - ചെന്നൈ പോരാട്ടം.

ഏഴു മിനിറ്റിനിടെ വീണ മൂന്നു ഗോളുകളാണ് മൽസരം ആവേശഭരിതമാക്കിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ മുഴുവൻ പിറന്നത്. അവസാന 30 മിനുട്ടിൽ ഇരു ടീമുകളും കൂടി നേടിയത് അഞ്ച് ഗോളുകൾ. ഇതോടെ നാലു മൽസരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു തോൽവിയുമായി ചെന്നൈയ്ക്ക് ഒൻപതു പോയിന്റായി. നാലു മൽസരങ്ങൾ കളിച്ചെങ്കിലും കൊൽക്കത്തയ്ക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.