ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റൊയാനൊവിച്ചിന്റെ മഴവിൽ ഗോളിന് പുരസ്‌കാരം

ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റൊയാനൊവിച്ചിന്റെ മഴവിൽ ഗോളിന് പുരസ്‌കാരം

ഐഎസ്എല്ലില്‍ 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്കാരം കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്. കൊൽക്കത്തക്കെതിരായ ഉദ്ഘാടന മത്സരത്തിലെ മഴവില്‍ ഗോളിനാണ് പുരസ്‌കാരം. ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനെ തെരഞ്ഞെടുത്തത്. 

എടികെയ്ക്ക് എതിരായ ഉദ്ഘാട മത്സരത്തിലെ 86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്‍റെ വലതുമൂലയിലേക്ക് പന്ത് വളച്ചിറക്കുകയായിരുന്നു. മത്സരത്തില്‍ 2-0ന് എകപക്ഷീയമായി മഞ്ഞപ്പട വിജയിച്ചിരുന്നു. ആദ്യമായാണ് കൊൽക്കത്തയിൽ എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.