ബംഗളൂരു എഫ്.സിക്ക് കനത്ത തിരിച്ചടി

ബംഗളൂരു എഫ്.സിക്ക് കനത്ത തിരിച്ചടി

ഐഎസ്എല്ലിലെ ബംഗളൂരു എഫ്.സിക്ക് കനത്ത തിരിച്ചടി. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ദേശീയ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി രണ്ടു മത്സരങ്ങളില്‍ വിലക്കും ഏഴുലക്ഷം രൂപ പിഴയും വിധിച്ചു. പത്തു ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ ഗോവയ്ക്കെതിരെ നടന്ന മത്സരത്തില്‍ മുന്നേറ്റനിരയിലെ മാനുവല്‍ ലാന്‍സറോട്ടിയെ ഫൗള്‍ ചെയ്തതിന് സന്ധുവിന് ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.