ഉത്തേജക മരുന്ന് ഉപയോഗം; നി​ര്‍​മ​ല ഷി​യോ​റ​ണി​ന് നാ​ലു വ​ര്‍​ഷം വി​ല​ക്ക്

ഉത്തേജക മരുന്ന് ഉപയോഗം; നി​ര്‍​മ​ല ഷി​യോ​റ​ണി​ന് നാ​ലു വ​ര്‍​ഷം വി​ല​ക്ക്

മൊണാക്കോ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറനിനെ നാലു വര്‍ഷത്തേക്ക് വിലക്കി. അ​ത്‌ല​റ്റി​ക് ഇ​ന്‍റ​ഗ്രി​റ്റി യൂ​ണി​റ്റ് (എഐയു) ആ​ണ് താ​ര​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​രോ​ധി​ത മ​രു​ന്നു​ക​ളാ​യ ഡ്രോ​സ്റ്റ​നോ​ളോ​ന്‍, മെ​റ്റെ​നോ​ളോ​ന്‍ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം നി​ര്‍​മ​ല​യു​ടെ സാ​ന്പി​ളി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ച നി​ര്‍​മ​ല ഹി​യ​റിം​ഗി​ന് അ​ഭ്യ​ര്‍​ഥി​ച്ചി​ല്ലെ​ന്നും എ​ഐ​യു പ​റ​ഞ്ഞു.

ഇതോടെ 2017-ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നിര്‍മല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും.