ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്

ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് മുന്‍ ശ്രീലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് താരങ്ങളായ മുഹമ്മദ് ഷമിയും, ഉമേഷ് യാദവും, ഭുവനേശ്വര്‍ കുമാറും ലോകോത്തര ബൗളര്‍മാരാണെന്ന് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ്. മികച്ച തന്ത്രങ്ങളിലൂടെ മാത്രമെ മൂന്നുപേരെയും ഒതുക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ മികച്ച ബാറ്റ്സ്മാന്‍മാരുള്ള തങ്ങള്‍ക്ക് അതിന് കഴിയുമെന്നും മുന്‍ ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. കുറച്ച് വര്‍ഷങ്ങളായി മികച്ച പേസ് ബൗളര്‍മാരെ ഇന്ത്യ വളര്‍ത്തിയെടുത്തിട്ടുണ്ട്. സമ്മര്‍ദഘട്ടങ്ങളെ അതിജീവിക്കാനുള്ള മത്സരപരിചയം കൊണ്ടാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മാത്യൂസ് പറഞ്ഞു.