വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റിൽ ഷാ​ർ​ദൂ​ൽ താ​ക്കൂ​റി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി

വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റിൽ ഷാ​ർ​ദൂ​ൽ താ​ക്കൂ​റി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ ടെ​സ്റ്റ് ജ​യി​ച്ച ടീ​മി​ൽ ഒ​രു മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങി​യ​ത്. മു​ഹ​മ്മ​ദ് ഷാ​മി​ക്ക് പ​ക​രം ഷാ​ർ​ദൂ​ൽ താ​ക്കൂ​റി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

 അ​തേ​സ​മ​യം ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്ന് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പ​രി​ക്കി​നെ തു​ട​ർ​ന്നു ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന നാ​യ​ക​ൻ ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ തി​രി​ച്ചെ​ത്തി. ജോ​മി വാ​രി​ക്ക​നെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കി​മോ പോ​ൾ, ഷെ​മ​ൻ ലൂ​യി​സ് എ​ന്നി​വ​ർ​ക്കാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ശ്ര​മം അ​നു​വ​ദി​ച്ച​ത്. ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ കെ​യ്റ​ണ്‍ പ​വ​ലി​നെ 22 റ​ണ്‍​സി​ന് ന​ഷ്ട​മാ​യി. ക്രെ​യി​ഗ് ബ്രാ​ത്‌​വെ​യ്റ്റ് (10), ഷാ​യി ഹോ​പ്പ് (0) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. അ​ശ്വി​നാ​ണ് വി​ക്ക​റ്റ്.