രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച

ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ 86/3 എന്ന നിലയിലാണ്.

ക്രെയ്ഗ് ബ്രാത്‌വൈറ്റ് (14), കിരോണ്‍ പവൽ (22), ഷായി ഹോപ്പ് (36) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് ആദ്യ സെക്ഷനിൽ നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
 

രണ്ടു മത്സരങ്ങളുടെ പരന്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മുന്നിലാണ്. മുഹമ്മദ് ഷമിക്ക് പകരം ഷർദുൽ ഠാക്കൂറിന് അവസരം നൽകിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. വിൻഡീസ് നിരയിലേക്ക് ക്യാപ്റ്റൻ ജേസണ്‍ ഹോൾഡർ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ആദ്യ ടെസ്റ്റിൽ ഹോൾഡർ കളിച്ചിരുന്നില്ല.