സാം കറന്‍ ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരം : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

 സാം കറന്‍ ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരം : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മികച്ച താരം ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന്‍ ആണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ പറഞ്ഞു.

പരമ്പരനേട്ടില്‍ ഇംഗ്ലീഷ് ടീമിനെ അഭിനന്ദിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന് ആശംസകള്‍ നേര്‍ന്നു. ഇതിനുശേഷമാണ് സാം കറനെ ഈ പരമ്പരയിലെ മികവുറ്റ താരവും ബുദ്ധിമാനായ കളിക്കാരനെന്നും സച്ചിന്‍ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സാം കറനായിരുന്നു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ കളിച്ച കറന്‍ 273 റണ്‍സും 11 വിക്കറ്റും നേടി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള കഴിവാണ് കറനെ വ്യത്യസ്തനാക്കിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 63 റണ്‍സടിച്ച കറന്‍ ആദ്യ ഇന്നിംഗ്‌സില്‍ നാലു നിര്‍ണായക വിക്കറ്റുകളും സ്വന്തമാക്കി.