കോമള്‍ തട്ടാലിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു ; ഐലീഗ് ക്ലബിന്റെ വെളിപ്പെടുത്തല്‍

കോമള്‍ തട്ടാലിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു ; ഐലീഗ് ക്ലബിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 17 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ കോമള്‍ തട്ടാലിന് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതായി ഐലീഗ് ക്ലബ് മിനര്‍വാ പഞ്ചാബിന്റെ ഉടമ രഞ്ജിത്ത് ബജാജിന്റെ വെളിപ്പെടുത്തല്‍. ശമ്പളമായി ആറ് ലക്ഷം രൂപയും കുറഞ്ഞത് പത്ത് കളി കളിപ്പിക്കാമെന്നുമായിരുന്നത്രെ രഞ്ജിത്ത് ബജാജ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കോമളിന് ഇഷ്ടം ഐഎസ്എല്ലില്‍ പന്തു തട്ടാനായിരുന്നെന്നും അതിനാലാണ് ഈ കരാര്‍ നടക്കാതിരുന്നതെന്നും ബജാജ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു.