ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി: കരുത്തരായ ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി: കരുത്തരായ ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

ദക്ഷിണ കൊറിയയിലെ ദോൻഗെ സിറ്റിയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. ശക്തരായ ചൈനയെ 3-1ന്​ കെട്ടുകെട്ടിച്ചാണ്  ഇന്ത്യൻ വനിതകളുടെ വിജയ കൊയ്ത്ത്. വന്ദന നേടിയ ഇരട്ട ഗോൾ മികവിലാണ്​ ഇന്ത്യൻ വിജയം.

4, 11 മിനിറ്റുകളിൽ ചൈനയെ ഞെട്ടിച്ച് കൊണ്ട് വന്ദന ഗോളുകൾ നേടി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. എന്നാൽ മത്സരത്തിന്റെ 15ാം മിനിറ്റിൽ തന്നെ ഡാൻ ചൈനയുടെ ആദ്യ ഗോൾ മടക്കി. 51ാം മിനിറ്റില്‍ ഗുര്‍ജിത് പെനാൽറ്റിയിലൂടെ ഇന്ത്യയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 4-1ന്​ പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തിൽ ഇന്ത്യ മലേഷ്യയെ നേരിടും.