പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് മേരി കോം ; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം

 പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് മേരി കോം ; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം

ഹോചിമിൻസിറ്റി : ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്.. ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഇന്ത്യയുടെ എം.സി.മേരികോമിനു ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം. ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപിച്ചാണ് മേരി കോം സ്വർണം നേടിയത്. ആകെ ആറു തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണം നേടുകയും ചെയ്തു.

വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്. സ്‌കോര്‍: 5-0.

48 കിലോഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് മേരി കോം സ്വര്‍ണം നേടുന്നത്. അഞ്ചു അഞ്ചു വര്‍ഷം 51 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരച്ചശേഷമാണ് അഞ്ചു തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഭാരം കുറച്ച 48 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്.

രാജ്യസഭാ എംപികൂടിയാണ് മണിപ്പുരിൽനിന്നുള്ള ഈ മുപ്പത്തഞ്ചുകാരി. നാൽപത്തെട്ടു കിലോഗ്രാം വിഭാഗത്തിലായിരുന്നു മൽസരം. ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ മേരി കോമിന്റെ അഞ്ചാം സ്വർണ നേട്ടമാണിത്.