ഐപിഎല്‍ ഗ്രൂപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; മാര്‍ച്ച് 23 ന് ആദ്യമത്സരം

ഐപിഎല്‍ ഗ്രൂപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; മാര്‍ച്ച് 23 ന് ആദ്യമത്സരം

 ഐപിഎല്‍ 12ാം സീസണ്‍ ഗ്രൂപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയില്‍ മെയ് 12നാകും ഫൈനലെന്നാണ് സൂചന. ലോകകപ്പും പൊതു തിരഞ്ഞെടുപ്പുമുള്ളതിനാല്‍ മത്സര ദിനങ്ങള്‍ കുറച്ചാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മാര്‍ച്ച് 23 മുതല്‍ മുതല്‍ ഏപ്രില്‍ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തിറക്കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മുഴുവന്‍ മത്സരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത് ബിസിസിഐ വൈകിപ്പിച്ചത്.

ഐപിഎല്‍ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎല്‍ മത്സരക്രമം. ജൂണ്‍ 5നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് മത്സരങ്ങള്‍ മെയ് 30നു ആരംഭിക്കും. മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്.