അന്ന് കൈയ്യില്‍ കല്ല്; ഇന്ന് കാലില്‍ പന്ത്....!!!

അന്ന് കൈയ്യില്‍ കല്ല്; ഇന്ന് കാലില്‍ പന്ത്....!!!

സൈന്യത്തിന് നേരെ കല്ലെറിഞ്ഞ ആ പെണ്‍കുട്ടി ഇന്ന് ജമ്മുഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണാണ്

സൈന്യത്തിന് നേരെ കല്ലെറിയുന്ന അഫ്‌സാന്‍ ആഷിഖ് എന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. രോഷാകുലയായി അവള്‍ സൈന്യത്തിന് നേരെ തിരിഞ്ഞ് കല്ലെറിയുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരുന്നു.എന്നാല്‍ ആ പെണ്‍കുട്ടി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അവളിലെ ഫുട്‌ബോളറെ നാട് തിരിച്ചറിഞ്ഞിരിക്കുന്നു. അവളിന്ന് കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. ടീമിന്റെ ഗോള്‍വല കാക്കുന്നതും അഫ്‌സാന്‍ തന്നെയാണ്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായുള്ള കൂടിക്കാഴ്ചയാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങുമായി അഫ്‌സാനും ടീം അംഗങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു.'അന്ന് രോഷം അടക്കാനാവാതെയാണ് സൈന്യത്തിന് കല്ലെറിഞ്ഞത്. എന്നാല്‍ അതൊന്നും കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കില്ലെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു.' അവര്‍ പറഞ്ഞു.