ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് രംഗത്ത്

ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് രംഗത്ത്

മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വീണ്ടുമൊരു വര്‍ത്തയെത്തി. ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് രംഗത്ത് എത്തിയിരിക്കുന്നു. ഐപിഎല്ലില്‍ മാത്രമല്ല ക്രിക്കറ്റ് ലോകത്ത് കൂടി സ്വന്തം പാദമുദ്ര പതിപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 

200 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ക്രിക്കറ്റ് ടീമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റ് (199 ) മറികടന്നാണ് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. 188 മത്സരങ്ങളുമായി ക്യാപ്റ്റന്‍ കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍, 187 മത്സരങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് എന്നി ടീമുകളും പിന്നാലെയുണ്ട്.