ചന്ദ്രനിൽ ജലനിക്ഷേപം കണ്ടെത്തി നാസ

ചന്ദ്രനിൽ ജലനിക്ഷേപം കണ്ടെത്തി നാസ

ചന്ദ്രനില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയതായി നാസയുടെ പുതിയ റിപ്പോര്‍ട്ട്‌ .ചന്ദ്രനില്‍ ഇതിനു മുന്നെയും വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു .എന്നാല്‍ ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണമാണ് ചന്ദ്രനിൽ ജലനിക്ഷേപം കണ്ടെത്തിയിരിക്കുന്നത്  .പത്തുവർഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തിൽ ചന്ദ്രനിലെത്തിച്ച നാസയുടെ മൂൺ മിനറളജി മാപ്പർ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്. യു.എസ്. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗർത്തങ്ങളിലാണ് കൂടുതൽ ജലനിക്ഷേപമുള്ളത്. സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത, മൈനസ് 156 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില വർധിക്കാത്ത പ്രദേശങ്ങളാണിവ. ഉത്തരധ്രുവത്തിൽ ചെറിയ അളവിലും ജലം കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ ജലനിക്ഷേപങ്ങൾ ദീർഘകാലമായുള്ളതാകാമെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.