ന്യൂസ് ലന്‍ഡില്‍ രണ്ടു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ അത്ര നീളത്തില്‍ ഭൂമി പിളര്‍ന്നു; ഗര്‍ത്തത്തിനുള്ളില്‍ അറുപതിനായിരം വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വത അവശിഷ്ടങ്ങള്‍

ന്യൂസ് ലന്‍ഡില്‍ രണ്ടു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ അത്ര നീളത്തില്‍ ഭൂമി പിളര്‍ന്നു; ഗര്‍ത്തത്തിനുള്ളില്‍ അറുപതിനായിരം വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വത അവശിഷ്ടങ്ങള്‍

ന്യൂസ് ലന്‍ഡിലെ നോര്‍ത്ത് ഐലാന്‍ഡില്‍ റോറ്റോറുവയ്ക്ക് സമീപം ഭീമാകാരാമായ ഗര്‍ത്തം കണ്ടെത്തി. രണ്ടു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ അത്ര നീളവും  നാല് ഡബിള്‍ ഡക്കര്‍ ബസുകള്‍ ചേര്‍ന്നാല്‍ അത്ര ആഴവും ഉള്ള ഗര്‍ത്തം മെയ്‌ ഒന്നിന് പ്രത്യക്ഷപ്പെട്ടതായി ന്യൂസ് ഏജന്‍സിയായ എഎഫ്പി ചിത്രങ്ങള്‍ പങ്കുവച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിശക്തമായ മഴയെത്തുടര്‍ന്ന്‍ ഡയറി ഫാര്‍മിലാണ് ഏകദേശം 200 മീറ്റര്‍ നീളവും 20 മീറ്റര്‍ ആഴവും 20-30 മീറ്റര്‍ വീതിയും ഉള്ള ഗര്‍ത്തം ഉണ്ടായത്. സ്ഥലം സന്ദര്‍ശിച്ച ന്യൂസിലാന്‍ഡ് വോള്‍ക്കാനോളോജിസ്റ്റ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഗര്‍ത്തമാണിതെന്ന് അഭിപ്രായപ്പെട്ടു.ഏകദേശം അറുപതിനായിരം വര്ഷം പഴക്കമുള്ള അഗ്നിപര്‍വത അവശിഷ്ടങ്ങള്‍ ഇതിനടിയിലുള്ളതായും അദ്ദേഹം പറഞ്ഞു. ധാരാളം അഗ്നി പാര്‍വത സ്ഫോടന ചരിത്രങ്ങള്‍ ഉള്ളതിനാല്‍ ഇത്തരത്തിലുള്ള ഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത് ന്യൂസ്ലാന്‍ഡില്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്