ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് വി​ക്ഷേ​പ​ണം 2019 ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​വ​ച്ചു

ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് വി​ക്ഷേ​പ​ണം 2019 ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ൻ പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് വി​ക്ഷേ​പ​ണം വീ​ണ്ടും മാ​റ്റി​വ​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ഇന്ത്യ മാ​റ്റി​വ​യ്ക്കു​ന്നത്.ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു ഐ​എ​സ്‌ആ​ര്‍​ഒ ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ക്ഷേ​പ​ണം ഓ​ക്ടോ​ബ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.എന്നാൽ ഇപ്പോൾ  2019 ഫെ​ബ്രു​വ​രി​യി​ലേ​ക്കാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ദൗ​ത്യം മാ​റ്റി​വ​ച്ച​തെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ചാ​ന്ദ്ര ദൗ​ത്യ​ത്തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഈ ​രം​ഗ​ത്ത് ഇ​ന്ത്യ​യെ ഇ​സ്രാ​യേ​ല്‍ മ​റി​ക​ട​ക്കാ​ന്‍ ഇ​ട​വ​രു​ത്തി​യേ​ക്കു​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. 'സ്പാ​രോ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഇ​സ്രാ​യേ​ല്‍ ചാ​ന്ദ്ര ദൗ​ത്യം സ്പേസ്-​ഐ​എ​ല്‍ എ​ന്ന ക​മ്ബ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ് വി​ക്ഷേ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. 2019 ഫെ​ബ്രു​വ​രി 13ന് '​സ്പാ​രോ' ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.