ര​ക്ത​ച​ന്ദ്ര​നെ കാണാം; നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ച​ന്ദ്ര​ഗ്ര​ഹ​ണം ഇന്ന്

ര​ക്ത​ച​ന്ദ്ര​നെ കാണാം; നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ച​ന്ദ്ര​ഗ്ര​ഹ​ണം ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് കാണാം. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഒ​രു മ​ണി​ക്കൂ​റും 43 മി​നി​റ്റുമാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും.

നഗ്‌ന നേത്രങ്ങളോടെ ഗ്രഹണം ദർശിക്കാനാകും. ച​ന്ദ്ര​ൻ ചു​വ​പ്പു​നി​റം കൈ​വ​രി​ക്കു​ന്ന ര​ക്ത​ച​ന്ദ്ര​ൻ(​ബ്ല​ഡ് മൂ​ൺ) എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് കാ​ണാ​നാ​വു​ക. രാ​ത്രി 11.54നാ​ണ് ഭാ​ഗി​ക ഗ്ര​ഹ​ണം കാ​ണാ​നാ​വു​ക. പൂ​ർ​ണ​ഗ്ര​ഹ​ണം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നു​മുന്നു​മു​ത​ൽ 2.43 വ​രെ ദ​ർ​ശി​ക്കാം. പി​ന്നീ​ട് 3.49 വ​രെ വീ​ണ്ടും ഭാ​ഗി​ക ഗ്ര​ഹ​ണം കാ​ണാ​നാ​വും.

ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന സൂ​ര്യ​പ്ര​കാ​ശം ത​ട്ടി​യാ​ണ് ച​ന്ദ്ര​ൻ ര​ക്ത​വ​ർ​ണം അണിയുന്നത്. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അ​ടു​ത്ത​ത്, 2019 ജ​നു​വ​രി 21ന്​ ​ദൃ​ശ്യ​മാ​വും.

15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗ്ര​ഹ​ണം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി കോഴിക്കോട്​ മേ​ഖ​ലാ​ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്കി. നഗ്​ന നേത്രം കൊണ്ട്​ കാണാനാവുമെങ്കിലും പൊ​തു​ജ​ന​ത്തിന്റെ താ​ൽ​പ​ര്യം മമാ​നി​ച്ച് ആ​ധു​നി​ക ടെ​ലി​സ്കോ​പ്പു​ക​ളു​പ​യോ​ഗി​ച്ച് കാ​ണാ​നു​ള്ള സൗ​ക​ര്യം പ്ലാ​ന​റ്റേ​റി​യ​ത്തിൽ ഒ​രു​ക്കി​യിട്ടുണ്ടെന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.