ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം

ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം

മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത് പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്.

തീജ് ഉൽസ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും ശ്രാവണ മാസ്സത്തിലും, ബാദ്രപാദ മാസ്സങ്ങളിലുമായി മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത്. ഹരിയാലി തീജ്, കജാരി തീജ്, ഹര്‍താലികാ തീജ് എന്നീ പേരുകളിലാണ് ഈ മൂന്ന് തീജ് ഉല്‍സവങ്ങള്‍ അറിയപ്പെടുന്നത്.

വിവാഹം കഴിയാത്ത യുവതികള്‍ നല്ല വരനെ കിട്ടുവാനും, വിവാഹിതര്‍ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കുന്നത്.തീജ് ദിവസം വിവാഹിതരായ സ്ത്രീകള്‍ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു.

പച്ച സാരി അല്ലെങ്കില്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ അപ്പോള്‍ ധരിക്കാവൂ. ഇരു കൈകളിലും പല വര്‍ണ്ണങ്ങളിലുള്ള വളകള്‍ ധരിച്ച്‌ തീജ് പാട്ടുകളും, കീര്‍ത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെയ്യുന്നു. പല വര്‍ണ്ണളിലുള്ള പട്ടുകള്‍ കൊണ്ടും, പൂക്കള്‍ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലില്‍ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിന്‍റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ആചാരങ്ങളില്‍ ഒന്നാണ്