സയ്യിദ്​ സി.എസ്​.കെ തങ്ങൾ അന്തരിച്ചു

സയ്യിദ്​ സി.എസ്​.കെ തങ്ങൾ അന്തരിച്ചു

കോഴിക്കോട്​: സുന്നി മഹല്ല് ഫെഡറേഷൻ മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻറ്​ സയ്യിദ്​ സി.എസ്​.കെ തങ്ങൾ അന്തരിച്ചു. 85 വയസ്സായിരുന്നു. കുറ്റ്യാടി യതീംഖാന പ്രസിഡൻറ്​, പേരാമ്പ്ര ജബലുന്നൂർ പ്രസിഡൻറ്​, എസ്​.വൈ.എസ്​ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സയ്യിദ് അലി തങ്ങളുടെ പിതാവാണ്. കുറ്റ്യാടിക്കടുത്ത്​ പാലേരിയിലാണ്​ വീട്​.