കേന്ദ്രമുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

കേന്ദ്രമുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. 

പട്ടിക്കാട് ജാമിഅ നൂരിയയില്‍ പ്രൊഫസറും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമായും പ്രവർത്തിച്ച് വരികയായിരുന്നു. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് ഖാസിയും മേലാറ്റൂര്‍ ദാറുല്‍ ഹികം വൈസ് പ്രസിഡണ്ടുമാണ്.