ഹജ്ജ്:  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 187 പേർക്കുകൂടി അവസരം

ഹജ്ജ്:  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 187 പേർക്കുകൂടി അവസരം

പ്രതീക്ഷിച്ചിരിക്കാതെ ഹജ്ജിന്റെ പുണ്യം നേടാൻ 187 പേർക്ക് കൂടി നാഥന്റെ വിളി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന്​ 187 പേർക്കുകൂടി അവസരം ലഭിക്കും. കാത്തിരിപ്പ് പട്ടികയിൽനിന്ന്​ 2383 മുതൽ 2626 വരെയുള്ളവർക്കാണ് അവസരം. ഇവർ അടിയന്തരമായി ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. 

വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 911 സീറ്റുകളാണ് അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്. കേരളത്തിനുപുറമെ മഹാരാഷ്​ട്ര -219, കർണാടക -148, ഗുജറാത്ത് -88, രാജസ്ഥാൻ -70, മധ്യപ്രദേശ് -67, തമിഴ്നാട് -63, തെലങ്കാന -62, ഛത്തിസ്​ഗഢ്​ -7 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭ്യമായ സീറ്റുകൾ.