ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ ആമസോണ്‍ വെബ് സെര്‍വീസസുമായുള്ള ബന്ധം മെച്ചപ്പെടുത്തി  യു എസ് ടി ഗ്ലോബല്‍ 

ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ ആമസോണ്‍ വെബ് സെര്‍വീസസുമായുള്ള ബന്ധം മെച്ചപ്പെടുത്തി  യു എസ് ടി ഗ്ലോബല്‍ 

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ആമസോണ്‍ വെബ് സെര്‍വീസസുമായുള്ള പങ്കാളിത്തം ശക്തമാക്കി. ആഗോള ഉപയോക്താക്കള്‍ക്ക് സഹായകരമായ വിധത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ ഇനി കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നിര്‍വഹിക്കാനാവുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം 2018 നവംബര്‍ 26 മുതല്‍ 30 വരെ ലാസ് വെഗാസില്‍ നടക്കുന്ന എ ഡബ്‌ള്യു എസ് റി:ഇന്‍വെന്റ്റില്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങളും പ്ലാറ്റ്ഫോമുകളും യുണീക് ടാലെന്റ് മോഡലുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ക്ലൗഡ് മൈഗ്രേഷന്‍ മുന്നേറ്റത്തിന്റെ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബല്‍.  പങ്കാളിത്ത സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന  വിധത്തില്‍ വര്‍ക് ലോഡ് മൈഗ്രേഷന്‍, ക്ലൗഡ് ഓപ്പറേഷനുകള്‍, ഡാറ്റ അനലിറ്റിക്സ്, മൊബൈല്‍ സൊല്യൂഷന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (ഐ ഒ ടി ), മെഷീന്‍ ലേണിങ് (എം എല്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) എന്നിവ കൂടുതല്‍ കാര്യക്ഷമമാകാന്‍ പങ്കാളിത്തം പ്രയോജനം ചെയ്യും. കമ്പനിയുടെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും ആമസോണ്‍ വെബ് സേവനങ്ങളുടെ കരുത്തുറ്റ  ഹൈബ്രിഡ് ഘടനയും  ഒന്നിക്കുന്നത് വഴി വ്യാപാര രംഗത്തെ നൂതന വെല്ലുവിളികളെ നേരിടാനും പരിഹാരം കണ്ടെത്താനും  ഉപയോക്താക്കള്‍ക്കാവും. അഞ്ച് ഉപഭൂഖണ്ഡങ്ങളിലെ ഫോര്‍ച്യൂണ്‍ 500/ ഗ്ലോബല്‍ 1000 ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ബാങ്കിങ്, ധനകാര്യം, ആരോഗ്യരക്ഷ, ഇന്‍ഷുറന്‍സ്,ചില്ലറ വ്യാപാരം, സാങ്കേതികവിദ്യ, ഉല്‍പ്പാദനം, ടെലികോം, ഷിപ്പിംഗ് തുടങ്ങി കമ്പനിയുടെ ഉപഭോക്തൃ ശൃംഖല വിപുലവും ശക്തവുമാണ്. 

ഗ്ലോബല്‍ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്മ്യൂണിറ്റിക്കായി ആമസോണ്‍ വെബ് സര്‍വീസസ് സംഘടിപ്പിക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സാണ് എ ഡബ്‌ള്യു എസ് റി:ഇന്‍വെന്റ്റ്. ഈ രംഗത്തെ സുപ്രധാന പ്രഖ്യാപനങ്ങള്‍, പരിശീലന ക്ളാസ്സുകള്‍, സെര്‍ട്ടിഫിക്കേഷന്‍ അവസരങ്ങള്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ പരിപാടികളാണ് കോണ്‍ഫറന്‍സില്‍  അരങ്ങേറുന്നത്. 2000 ത്തില്‍ ഏറെ പരിശീലന സെഷനലുകള്‍ ഉണ്ടാകും. പാര്‍ട്ണര്‍ എക്‌സ്‌പോകള്‍, ആഫ്റ്റര്‍ അവര്‍ ഈവന്റുകള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. യു എസ് ടി ഗ്ലോബല്‍ സി ഐ ഒ യും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുനില്‍ കാഞ്ചി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ക്ലൗഡ് സര്‍വീസസ് ഗ്ലോബല്‍ ഹെഡ് മുരളീകൃഷ്ണന്‍ നായര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. നിലവിലുള്ളവരെക്കൂടാതെ വരുംകാല പങ്കാളികളെയും ഉപയോക്താക്കളെയും അഭിസംബോധന ചെയ്ത് ഇരുവരും സംസാരിക്കും. ഗ്ലോബല്‍ 1000  സ്ഥാപനങ്ങളുടെ വ്യാപാരത്തെയും അവയുടെ ഉപയോക്താക്കളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ റിയാലിറ്റി ഡെമോ, കേസ് സ്റ്റഡികള്‍ എന്നിവ കമ്പനിയുടെ വിവിധ തരം സേവനങ്ങളും അതുവഴിയുള്ള പ്രയോജനങ്ങളും മനസ്സിലാക്കാന്‍ സഹായകമായ റിയല്‍ വേള്‍ഡ് അന്തരീക്ഷം സൃഷ്ടിക്കും. യു എസ് ടി ഗ്ലോബലിന്റെ 645 ആം ബൂത്തില്‍ കമ്പനി ടീമംഗങ്ങളുമായി സംവദിക്കാനുള്ള അവസരവും  ഒരുക്കിയിട്ടുണ്ട്. 

തങ്ങളുടെ വ്യാപാര പങ്കാളികളായ ഗ്ലോബല്‍ 1000  കമ്പനികളുടെ ഡിജിറ്റല്‍ പരിണാമത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നതെന്ന് യു എസ് ടി ഗ്ലോബല്‍ സി ഐ ഒ യും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുനില്‍ കാഞ്ചി പറഞ്ഞു. ' സഹസ്ഥാപനങ്ങളുടെ വ്യാപാരത്തെ ആഴത്തില്‍ മനസ്സിലാക്കിയും  ക്ലൗഡ്, ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ കമ്പനിയുടെ കരുത്ത് പ്രയോജനപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. ആമസോണ്‍ വെബ് സെര്‍വീസസുമായുള്ള നിലവിലെ ബന്ധം കൂടുതല്‍  മെച്ചപ്പെടുത്തുന്നതു വഴി സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് ഉപയോക്താക്കളെ നയിക്കാനാവും. എ ഡബ്‌ള്യു എസ് റീ: ഇന്‍വെന്റ്റ് 2018 ല്‍ പങ്കെടുക്കാനും നിലവിലുള്ളതും വരുംകാല ഉപയോക്താക്കളുമായും നടത്തുന്ന കൂടിക്കാഴ്ചകളില്‍ ക്ലൗഡ്, ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകളെ  പരിചയപ്പെടുത്താനുമുള്ള അവസരത്തെ ആഹ്ളാദത്തോടെയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത് ' അദ്ദേഹം പറഞ്ഞു.