ഉരുകുന്ന പ്രവാസിയുടെ ജീവിത്തെ ചിത്രീകരിച്ച് കണ്ണുനിറക്കുന്ന വിഡിയോ കാണാം  

ഉരുകുന്ന പ്രവാസിയുടെ ജീവിത്തെ ചിത്രീകരിച്ച് കണ്ണുനിറക്കുന്ന വിഡിയോ കാണാം  

മലയാളികളുടെ പൊതു സ്വഭാവമാണ് പ്രവാസികളുടെ വേദന ആരും കാണാതെ പോകുന്നത്. എന്നാല്‍ ഇവിടെ ഒരു ചെറിയ വീഡിയയിലൂടെ മലയാളികള്‍ മാത്രമല്ല മനുഷ്യരായിട്ടുളള ഏതൊരാളുടേയും കരളലയിപ്പിക്കുന്ന അവരെ സ്വയം കരയിപ്പിക്കുന്ന തരത്തിലുളള ചിത്രീകരണമാണ് ടിക്ടാക് വീഡിയോയിലൂടെ കാണുന്നതും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സ്വന്തം ജീവിതവും ഉറ്റവരുടെ ജീവിതവും കരുപ്പിടിപ്പിക്കാന്‍ അന്യനാട്ടില്‍ യാതനകള്‍ സഹിച്ച് പാടുപെടുന്നവരാണ് പ്രവാസികള്‍ എന്നത് നമ്മളാരെങ്കിലും ഓര്‍ക്കാറുണ്ടോ. 

മാത്രമല്ല, പലരും ജോലിസ്ഥലങ്ങളിലെ കഠിനാവസ്ഥകളോട് പൊരുതിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മണലാരണ്യത്തില്‍ സ്വന്തം ജീവിതം കൈവിട്ട് പോകാതെ ഒരു കച്ചിതുരുമ്പിനായി കാത്തിരുന്നു കരപിടിക്കുവാന്‍ നാട്ടിലെ വീട്ടിലുളളവരുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിക്കാനും സംരക്ഷിക്കാനും യാതനകളും വേദനകളും ഏറെ സഹിച്ച് വളരെയേറെ കഷ്ടപാടുകളോട് കൂടി ജീവിക്കുന്നവരാണ് പ്രവാസികള്‍.  
മാത്രമല്ല,കഷ്ടപാടുകളുടെ നടുവില്‍ പിടിച്ച് നില്‍ക്കാന്‍ മണലാരണ്യത്തിലേക്ക് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കി സ്വപ്നങ്ങളോടെ നാട് കടക്കുന്നവരാണ് ഇവര്‍. 

കൂടാതെ, പലകുറി സിനിമകളിലും സാഹിത്യത്തിലും പ്രവാസജീവിതം പ്രതിപാദ്യവിഷയമായിട്ടുണ്ട്. എന്നിരുന്നാലും ജീവിതസാഹചര്യങ്ങളോട് പൊരുതി തൊഴില്‍ എടുത്ത് ജീവിക്കുന്ന ഇവരെ ഓര്‍മ്മപ്പെടുത്തുകയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ടിക് ടോക് വിഡിയോ. അതായത്, ഒരു മിനിട്ട് മാത്രമാണ് ഈ വിഡിയോയുടെ ദൈര്‍ഘ്യം. അതായത്, അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് കണ്ണു നിറക്കുന്ന പ്രകടനം നടത്തിയിരിക്കുന്നത്.