മക്കയിൽ വാഹനാപകടം; അധ്യാപിക മരിച്ചു

മക്കയിൽ വാഹനാപകടം; അധ്യാപിക മരിച്ചു

മക്കയിൽ ഇന്നലെ രാവിലെ അല്ലീത്​, ഗമീഖ റോഡിൽ നടന്ന വാഹപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. അധ്യാപികയാണ് മരിച്ചത്. സ്​കൂൾ അധ്യാപകരെ കൊണ്ടുപോകുന്ന വാനും കാറും കൂട്ടിയിടിച്ചത്​. പരിക്കേറ്റവരെ അല്ലീത്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ മരിച്ചു.  വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ്​ എത്തിയാണ്​ പുറത്തെടുത്തത്​.