ഗള്‍ഫില്‍ നിന്നുള്ള ഒരു സര്‍വീസ് കൂടി അവസാനിപ്പിക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്

ഗള്‍ഫില്‍ നിന്നുള്ള ഒരു സര്‍വീസ് കൂടി അവസാനിപ്പിക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്

മസ്‌കറ്റ്: സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു സര്‍വീസ് കൂടി അവസാനിപ്പിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് തീരുമാനിച്ചത്. ഫെബ്രുവരി 10 മുതല്‍ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ഏറെ നാളായി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ജെറ്റ് എയര്‍വേയ്‌സ്.

മസ്‌കത്തില്‍ നിന്ന് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കേരളത്തിന് പുറത്ത് ദില്ലിയിലേക്കും മുംബൈയിലേക്കുമാണ് ജെറ്റ് എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ കൊച്ചി, തിരുവനന്തപുരം, ദില്ലി സര്‍വ്വീസുകള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വീസാണ് ഫെബ്രുവരി 10 ാേടു കൂടി നിര്‍ത്തുന്നത്.