ദുബായില്‍ പൊതുമാപ്പിന്റെ കാലാവധി നീട്ടി

ദുബായില്‍ പൊതുമാപ്പിന്റെ കാലാവധി നീട്ടി

ദുബായില്‍ പൊതുമാപ്പ് നല്‍കാനുള്ള തീയ്യതി ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതോടെ ആഗസ്റ്റില്‍ പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന്റെ കാലാവധിയാണ് യു.എ.ഇ ഭരണകൂടം ഡിസംബര്‍ ഒന്ന് വരെ നീട്ടിയത്. ഇതോടു കൂടി ദുബായിലുള്ള വിദേശികള്‍ക്ക് പിഴകൂടാതെ ദുബായില്‍ സ്ഥിരമായി താമസിക്കാനോ നട്ടിലേക്ക് മടങ്ങാനും സാധിക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വിസ ശരിയാക്കി യു.എ.ഇയില്‍ തുടരുകയും ചെയ്യുന്നുണ്ട്. പൊതുമാപ്പ് കാലാവധി നീട്ടിയതിനാല്‍ തന്നെ ആറ് മാസത്തേക്ക് സ്വയം സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനും കഴിയും. ഇതിലൂടെ മറ്റ് ജീവനക്കാരിലൂടെ സ്പോണ്‍സിര്‍ഷിപ്പിനോ മറ്റ് ജോലി അന്വേഷിക്കുവാനോ കഴിയും. നിലവില്‍ ഒമ്പത് പൊതുമാപ്പ് കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്.