ബഹ്‌റൈനിൽ മലയാളി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു

ബഹ്‌റൈനിൽ മലയാളി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു

ബഹ്‌റൈനിൽ മലയാളി കെട്ടിടത്തിൽ നിന്ന്​ വീണു മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത്​ കോട്ടായി ഹൗസിൽ അഷീർ (37) ആണ്​ മരിച്ചത്​. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ ഫ്ലാറ്റിൽ നിന്നാണ്​ താഴെ വീണത്​. സന്ദർശക​ വിസയിൽ ബഹ്​റൈനിലെത്തിയതായിരുന്നു അഷീർ.

പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്ന്​ താഴേക്ക്​ വീഴുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. ഒന്നരവർഷം മുമ്പ്​ ബഹ്​റൈനിൽ നിന്ന്​ നാട്ടിലേക്ക്​ പോയ അഷീർ കഴിഞ്ഞ മാർച്ച്​ 28 നാണ്​ സന്ദർശക വിസയിൽ തിരിച്ചെത്തിയത്​.