ഹാൾട്ടൻ മലയാളീസ് അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു; കേരള പുനർനിർമാണത്തിനായി ശേഖരിച്ചത് 6768 ഡോളർ

ഹാൾട്ടൻ മലയാളീസ് അസോസിയേഷന്‍ കേരളപ്പിറവി ആഘോഷിച്ചു; കേരള പുനർനിർമാണത്തിനായി ശേഖരിച്ചത് 6768 ഡോളർ

കാനഡ: ഹാൾട്ടൻ മലയാളീസ് അസോസിയേഷന്‍ (എച്ച്എംഎ) കേരളപ്പിറവി സാംസ്കാരികോൽസവം സംഘടിപ്പിച്ചു. ഇത് ഏഴാം വർഷമാണ് അസോസിയേഷൻ കേരളപ്പിറവി ആഘോഷിക്കുന്നത്. കേരളപ്പിറവിയോടനുബന്ധിച്ച് പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകുന്നതിന് ഒരുക്കിയ ‘എച്ച്എംഎ കെയേഴ്സ്’ ധനശേഖരണ യജ്ഞത്തിലൂടെ  6768.50 കനേഡിയൻ ഡോളർ സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.

കേരളീയ സദ്യയ്ക്ക് പിന്നാലെ രവി, മുരളി, രഞ്ജിത്, ബിജു, റജി സുരേന്ദ്രൻ, വരുൺ, മൈലി, ഗോകുലാൽ എന്നിവ
രുടെ ചെണ്ടമേളത്തോടെയായിരുന്നു സാംസ്കാരികോൽസവം ആരംഭിച്ചത്. പ്രസിഡന്റ് അജി ജോൺ അതിഥികളെ സ്വാഗതം ചെയ്തു. പ്രവിശ്യാ പാർലമെന്റംഗം പാം ഗിൽ ഉദ്ഘാടനം നിർവഹിച്ചു. ശാന്തിഗിരി ആശ്രമം ഉപദേശകസമിതി ഡപ്യൂട്ടി ജനറൽ കൺവീനറും പാർലമെന്റ് ഓഫ് വേൾഡ് റിലിജൻ അംബാസഡറുമായ എം. ഡി. ശശികുമാർ, ഐക്യരാഷ്ട്ര സംഘടനയിലെ എൻജിഒ അംഗവും യോഗിയുമായ ഗുരുജി ദിലീപ്കുമാർ (ന്യൂയോർക്ക്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കേരളീയ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും പുതുതലമുറയ്ക്ക് അവ പരിചയപ്പെടുത്തി കൊടുക്കുന്നതിലും അസോസിയേഷൻ നടത്തുന്ന ശ്രമങ്ങളെ ശശികുമാർ പ്രശംസിച്ചു. അസോസിയേഷൻ സ്ഥാപക ഡയറക്ടർ ബിൻസ് മണ്ഡപത്തിനു ശാന്തിഗിരി ആശ്രമത്തിന്റെ സമാധാന മെമെന്റോ ശശികുമാർ കൈമാറി.

അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളിൽ മികച്ച നേട്ടം കൈവരിച്ച ഷെറിൽ ഷാഹുൽ, മിറിയം ചെറിയാൻ എന്നിവർക്ക് ഗുരുജി ദിലീപ്കുമാർ സമ്മാനങ്ങളും ഹാൽട്ടൻ കാത്തലിക് സ്കൂൾ ബോർഡ് വക ട്രോഫി മലയാളം സ്കൂൾ അധ്യാപിക സാലി ജോയും നൽകി. കലോൽസവ വിജയികൾക്ക് സ്ഥാപക ഡയറക്ടർ അലക്സ് ജോർജും പുരസ്കാരങ്ങൾ സമ്മാനിച്ചു.

മഹാപ്രളയകാലത്ത് നാട്ടിലായിരുന്ന അങ്കമാലി പൂവത്തുശേരി സ്വദേശി സുധീപ് ജോസഫ്, വീട്ടുകാരും അയൽക്കാരുമായി മുപ്പത്തിയെട്ട് പേർ തന്റെ വീടിന്റെ മുകളിലത്തെ നിലയിൽ മൂന്നു പകലും നാലു രാവും ഭീതിയോടെ കഴിച്ചുകൂട്ടിയ അനുഭവം സദസിനായി പങ്കുവച്ചു. മലയാളത്തിന്റെ സ്വന്തം വയലിനിസ്റ്റ് ബാലഭാസ്കറിനെ അനുസ്മരിച്ച് വിഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു. സെക്രട്ടറി പ്രവീൺ രവീന്ദ്രനാഥ് നന്ദി രേഖപ്പെടുത്തി. മനോജ് കരാത്തയായിരുന്നു (റീമാക്സ്) ആയിരുന്നു ഗ്രാൻഡ് സ്പോൺസർ.

ആഞ്ജല, അൻവി, അദിതി എന്നിവരുടെ ഗണേശവന്ദനം, രഞ്ജു ദാസിന്റെ മോഹിനിയാട്ടം, നന്ദ, മാളവിക, ആൻ, നിക്കോൾ, ജെസ്, റ്റിം, മേഘ്ന എന്നിവരുടെ ക്ളാസിക്കൽ ഡാൻസ്, വരുൺ, പ്രണവ്, ദേവാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത കച്ചേരി, നവ്യ, നേഹ, മറിയം, മായ, അനൌഷ്ക, കല്യാണി, ഭദ്ര, അനുസ്ക, നികിത, ഇഷ (ദി ടൈനി ടെൻ ഗേൾസ്), പ്രണവ് ജോൺ, സുദേവ്, അമ്പാടി, മഹേശ്വർ, ശ്രീഹരി, നെയ്തൻ, മനു (ബർലിങ്ടൺ ബ്ളാസ്റ്റേഴ്സ്), രഞ്ജിത്, ഉണ്ണികൃഷ്ണൻ (സ്നേക്ക് ഡാൻസ്) തുടങ്ങിയവരുടെ സംഘനൃത്തം എന്നിവ സാംസ്കാരികോൽസവത്തെ സമ്പന്നമാക്കി. റോസ്മി, ബിന്ദു, പ്രിജി (ഹാൽട്ടൻ മാമാ മിയാസ്), ഡെന്നിസ്, തരുൺ, ജോഷ്, ജയദേവ്, റിഥിക്, വരുൺ (ഹാൽട്ടൻ ജാമേഴ്സ്) എന്നിവരുടെ സംഘനൃത്ത പരിപാടികളും അജി, സജീവ്, സുദീപ്, രവി, റോയ്, ഉണ്ണികൃഷ്ണൻ, രഞ്ജിത്, ശ്രീജിത് (തരികിട ബോയ്സ്) എന്നിവരുടെ സിനിമാറ്റിക് ഡാൻസും സദസിനെ ഇളക്കിമറിച്ചു.