ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം.എം.മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം.എം.മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം.എം.മണിയെപ്പോെല തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണം. രണ്ടു ദിവസത്തിനകം തന്നെ ദുരിതമനുഭവിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും 10000 രൂപ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നതെന്നും അതില്‍ കുറേയാളുകള്‍ മരിക്കുമെന്നും കുറേയാളുകള്‍ ജീവിക്കുമെന്നും എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.