കോട്ടയം ലോക്സഭാ സീറ്റിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തണം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോട്ടയം ലോക്സഭാ സീറ്റിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തണം; സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ജോസ് കെ മാണി രാജ്യസഭയിലേക്ക് കൂടുമാറുന്നതോടെ ഒഴിവ് വരുന്ന കോട്ടയം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് കത്തയച്ചത്. ജോസ് കെ മാണി പോകുന്നതോടെ ആളില്ലാതാകുന്ന സീറ്റിൽ മണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

വരുന്ന ലോകസഭാ തിരിഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് ദാനം രാഷട്രീയ ആുധമാക്കാനാണ് സിപിഎം തീരുമാനം. മാത്രമല്ല സീറ്റ് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരമാവധി മുതലെടുത്ത് സീറ്റ് കൈവശപ്പെടുത്തുക എന്നതുമാണ് സിപിഎം ലക്ഷ്യമിടുന്നത്.

കോൺഗ്രസ് പ്രതിനിധിയായിരുന്ന പി ജെ കുര്യൻ വഹിച്ചിരുന്ന അപ്രതീക്ഷിതമായി കോൺഗ്രസ് കേരളാ കോൺഗ്രസിന് വിട്ട് നൽകിയത്. മുന്നണി വിട്ട് ഇടഞ്ഞു നിന്നിരുന്ന കെ എം മാണിയെ മുന്നണിയിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് സീറ്റ് കേരളാ കോൺഗ്രസിന് നൽകിയത്. ഇത് കോൺഗ്രെസ്സിനകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിഎം സുധീരനടക്കമുള്ള നേതാക്കള്‍ ഇന്നും പരസ്യമായി ഉമ്മന്‍ചാണ്ടിക്കടക്കമുള്ള നേതാക്കള്‍ക്കെതിരെ രംഗത്തെത്തുകയും പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്. മാണിക്ക് സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്നാണ് സുധീരൻ ഇന്ന് പറഞ്ഞത്. പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ് സുധീരൻ.