കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശനിക്കാരനല്ല: കാനത്തിന് മറുപടിയുമായി ജയരാജ്

കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശനിക്കാരനല്ല: കാനത്തിന് മറുപടിയുമായി ജയരാജ്

കേരള കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി പാർട്ടി എംഎൽഎ ഡോ. എൻ.ജയരാജ്. മുന്നണി പ്രവേശനത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്. അവിടെ കുശിക്കാർക്കാർക്കെന്താണു കാര്യം. കേരള കോൺഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ബാർ കോഴക്കേസിലും ഇപ്പോൾ സോളർ കേസിലും പെട്ടിരിക്കുന്ന കേരള കോൺഗ്രസിനെ (എം) തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്ക് ഇല്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. ആർക്കും എപ്പോഴും വന്നു പോകാവുന്ന സ്ഥലമല്ല ഇടതുമുന്നണി. ഈ മുന്നണിയിൽ വർഷങ്ങളായി അകത്തേക്ക് പ്രവേശനം കാത്തിരിക്കുന്ന ഘടക കക്ഷികൾ വേറെയുണ്ടെന്നും കാനം പറഞ്ഞിരുന്നു.