രാജ്യത്തെ മികച്ച  പൊലീസ് സ്റ്റേഷനുകളിലെ പട്ടികയില്‍  വളപട്ടണവും

രാജ്യത്തെ മികച്ച  പൊലീസ് സ്റ്റേഷനുകളിലെ പട്ടികയില്‍  വളപട്ടണവും

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനും. ഡല്‍ഹിയിലെ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഒമ്പതാം സ്ഥാനമാണ് വളപട്ടണം സ്റ്റേഷന് ലഭിച്ചത്.കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ട ഏക സ്റ്റേഷനും വളപട്ടണമാണ്.

ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് വീതം സ്റ്റേഷനുകൾ പട്ടികയിലുണ്ട്. കേസുകളുടെ എണ്ണം, അന്വേഷണം, കുറ്റാന്വേഷണമികവ്,കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം ലഭിച്ചത്.കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.

 കേന്ദ്രസംഘം കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. കേന്ദ്രസംഘം  വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് പൊലീസ് സ്റ്റേഷന് മാര്‍ക്കിട്ടത്. 1905ല്‍ ആണ് വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മികച്ച നേട്ടം കൊയ്ത കേരളാപൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.