തർക്കഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാം; പകരം അഞ്ചേക്കർ ഭൂമി മുസ്‌ലിങ്ങൾക്ക്

തർക്കഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാം; പകരം അഞ്ചേക്കർ ഭൂമി മുസ്‌ലിങ്ങൾക്ക്

ന്യൂഡൽഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കൾക്ക് നൽകും. ഇവിടെ രാമക്ഷേത്രം പണിയും. പകരം അഞ്ചേക്കർ ഭൂമി  മുസ്‌ലിങ്ങൾക്ക് മറ്റൊരിടത്ത് നൽകും. അലഹബാദ് ഹൈക്കോടതിയുടെ ഭൂമി മൂന്നായി വിഭജിക്കാനുള്ള വിധി സുപ്രീം കോടതി തള്ളി.

തൽകാലം തർക്കഭൂമി റിസീവർ ഭരണത്തിലായിരിക്കും. മൂന്ന് മാസത്തിനകം ഒരു ട്രസ്റ്റ് രൂപീകരിച്ച് ഉടൻ നടപടി ഉണ്ടാകണം. ആ ട്രസ്റ്റിനകത്ത് നിർമോഹി അഖാഡയ്ക്ക് പ്രാധിനിത്യം ഉണ്ടാകണം. മുസ്‌ലിങ്ങൾക്ക് ആരാധനാ നടത്താൻ അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി നൽകണം. ഇത് തർക്ക ഭൂമിക്ക് പുറത്തായിരിക്കണം എന്നും കോടതി പറഞ്ഞു.

 ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഏകകണ്ഠമായാണ് ജഡ്ജിമാര്‍ വിധി ഒപ്പിട്ടത്. വിധി പൂര്‍ണമായി വായിക്കാന്‍ അര മണിക്കൂര്‍ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. 

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇതിന് തീര്‍പ്പുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

സുന്നി വഖഫ് ബോര്‍ഡുമായുള്ള കേസിലാണ് ആദ്യം വിധി പറഞ്ഞത്. ഇതിലാണ് സ്ഥലത്തില്‍ ഇവരുടെ അവകാശവാദം തള്ളിയത്. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്നും എന്നാല്‍ രാമജന്മ ഭൂമിക്ക് നിയമവ്യക്തിത്വം ഇല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും കോടതി നിര്‍ണായക നിരീക്ഷണം നടത്തിയിരുന്നു. ബാബരി പള്ളി പൊളിച്ച നടപടി നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.