കമ്മാര സംഭവത്തില്‍  സിദ്ധാഥിന്‍റെത് വ്യത്യസ്ത ലുക് - ദിലീപ്

കമ്മാര സംഭവത്തില്‍    സിദ്ധാഥിന്‍റെത് വ്യത്യസ്ത ലുക് - ദിലീപ്

കമ്മാര സംഭവമെന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥിന്‍റെത് വ്യത്യസ്ത വേഷമായിരിക്കുമന്ന് നടൻ ദിലീപ്. സിദ്ധാർഥിന്‍റെ  ലുക് വ്യക്തമാക്കുന്ന പോസ്റ്റർ ഫേസ്ബുക്കിലൂടെ ദിലീപ് ഇക്കാര്യം  പുറത്തുവിട്ടത്. ബോയ്സിൽ തുടങ്ങി, രംഗ്‌ ദേബസന്തിയിലും, ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്‍റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌, ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേതെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.രതീഷ് അമ്പാട്ട് സംവിധാനം ഈ ചിത്രം സംവിധാനം ചെയ്യുന്നത്

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്. കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.