പാദസംരക്ഷണത്തിന് ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

 പാദസംരക്ഷണത്തിന് ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

മുഖ  മുഖസംരക്ഷിക്കുന്നതുപോലെ ആരും പാദം സംരക്ഷിക്കാറില്ല . മുഖസംരക്ഷണം പോലെതന്നെ പ്രധാനമാണ്  പാദസംരക്ഷണവും .

. പാദസംരക്ഷണത്തിന് ഇതാ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

. ചൂടുവെളളമെടുത്ത് അതില്‍ ഒരുപിടി ഉപ്പും രണ്ടു ടേബിള്‍സ്പൂണ്‍ വിന്നാഗിരിയും ഒഴിക്കുക. ഇതില്‍ കാലുകള്‍ മുക്കിവച്ച് അല്‍പ്പനേരം വിശ്രമിക്കുക. 
. ഒരു പാത്രത്തില്‍ ചൂടുവെളളവും മറ്റൊന്നില്‍ തണുത്ത വെളളവും എടുക്കുക. പാദങ്ങള്‍ രണ്ടു പാത്രങ്ങളിലും മാറിമാറി വച്ചതിനുശേഷം തുടച്ചു വൃത്തിയാക്കുക. അതിനുശേഷം എണ്ണതേച്ച് മസാജ് ചെയ്യുക. 

. പാദങ്ങളില്‍ അല്‍പ്പം തൈരോ വെണ്ണയോ തേച്ചു തിരുമ്മിപ്പിടിപ്പിച്ച് അരമണിക്കൂര്‍ ഇരിക്കുക. അതിനുശേഷം കഴുകിക്കളയുക
. വെളളരിക്ക അരച്ച് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചശേഷം പാദങ്ങളില്‍ തേച്ചുപിടിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകുക. 
. രാത്രി ഉറങ്ങൂന്നതിന് മുമ്പ് പാദങ്ങളില്‍ ഗ്ലിസറിന്‍ പുരട്ടുക. പാദം പൂപോലെ മൃദുലമാകും.