ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വി​നെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​കൊ​ന്നു

ആ​ന്ധ്ര​യി​ൽ ന​ടു​റോ​ഡി​ൽ യു​വാ​വി​നെ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​കൊ​ന്നു

ക​ഡ​പ്പ : ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. വ​ഴി​യ​രി​കി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ര​ന്നി​ട്ടും ആ​രും അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ചി​ല​ർ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ആ​ന്ധ്ര‍​യി​ലെ റാ​യ​ൽ​സീ​മ​യി​ൽ പ്രൊ​ഡു​തു​രു കോ​ട​തി​ക്കു സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ർ​ത്തി പ്ര​സാ​ദ് റെ​ഡ്ഡിയെ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. 

അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ മൂ​ർ​ത്തി​യെ പി​ടി​ച്ചു​നി​ർ​ത്തു​ക​യും ര​ണ്ടാ​മ​ൻ ഇ​രു​മ്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ മൂ​ർ​ത്തി മ​രി​ച്ചു​വീ​ണു. അ​ക്ര​മി​ക​ളു​ടെ ബ​ന്ധു​വാ​യ സ്ത്രീ​യു​മാ​യി മൂ​ർ​ത്തി​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​കാ​ര്യ​ത്തി​ന് മൂ​ർ​ത്തി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മി​ക​ൾ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി​ക​ൾ ര​ണ്ടു​പേ​രും സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.