മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ  ഇന്ന് വിധി

മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ  ഇന്ന് വിധി

കൊച്ചി: മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ ഇന്ന് ഹൈക്കോടതി ഫുൾബെഞ്ച് വിധി പറയും. മാധ്യമ റിപ്പോർട്ടിംഗ് ശൈലിയിൽ തിരുത്തലുകൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.  ജസ്റ്റിസ് പി എൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ഫുൾബെഞ്ച് രാവിലെ 10.15നാണ് വിധി പറയുക. 

ചാനൽ ചർച്ചകൾക്കും നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഹർജിയിൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. കേസിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേർന്നിരുന്നു.