പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി: എറണാകുളം ജില്ലയില്‍ അദാലത്ത് 14നും 15നും

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി: എറണാകുളം ജില്ലയില്‍ അദാലത്ത് 14നും 15നും

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് എറണാകുളം ജില്ലയില്‍ പ്രത്യേക അദാലത്ത് നടത്തുന്നു. ഒക്‌ടോബര്‍ 14, 15 തീയതികളില്‍ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അദാലത്ത്. ഒക്‌ടോബറില്‍തന്നെ തിരുവനന്തപുരത്തും, കോഴിക്കോടും പ്രത്യേക അദാലത്തുകള്‍ നടത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.