ധനബില്ലിനു കീഴിൽ സർക്കാർ ഒറ്റയടിക്കു ലോക്സഭയിൽ അവതരിപ്പിച്ചതു നാൽപതോളം ഭേദഗതി ബില്ലുകൾ.
നികുതി നിർദേശങ്ങളുമായി ബന്ധമില്ലാത്ത പിഎഫ് നിയമം, കോപ്പി റൈറ്റ് നിയമം, റെയിൽവേ നിയമം, ദേശീയപാതാ നിയമം, ഉപഭോക്തൃ നിയമം, കമ്പനി നിയമം, കോർപറേറ്റ് നിയമം തുടങ്ങിയവയെല്ലാം മന്ത്രി അരുൺ ജയ്റ്റ്‌ലി ധനബില്ലിനു കീഴിൽ അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സ്വീകരിച്ച സമാന നിലപാട്, ഇത്തവണ കൂടുതൽ ശക്തമായി സർക്കാർ ആവർത്തിക്കുകയായിരുന്നു. വൻ ഭൂരിപക്ഷമുള്ളതു കൊണ്ടു ധനബിൽ ലോക്സഭയിൽ പാസാക്കിയെടുക്കാൻ സർക്കാരിനു ബുദ്ധിമുട്ടുണ്ടാവില്ല. ഇന്നാണു ധനബിൽ ചർച്ചയ്ക്കു മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും. സുപ്രധാന നിയമനിർദേശങ്ങൾ കുറുക്കുവഴിയിലൂടെ ഒറ്റയടിക്കു പാസാക്കാനുള്ള നീക്കം ഭരണകക്ഷിയംഗങ്ങളെ തന്നെ അദ്ഭുതപ്പെടുത്തി.
ഏതു ബില്ലും ധനബില്ലാകാനുള്ള സാധ്യതയിലേക്കു കൂടിയാണ് ഇതു വിരൽചൂണ്ടിയത്.ധനബിൽ ചർച്ചയ്ക്കു മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും ഇന്ന് നടക്കും.