ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ: മന്ത്രി കെ കെ ശൈലജ

ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം മുമ്പിലാണെങ്കിലും സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകള്‍ സമീപകാലത്ത് ഏറിവരികയാണ്. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 

ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും മന്ത്രി പറഞ്ഞു. 

അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു.