ആയുധങ്ങള്‍ കാണാതായ സംഭവം; ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ആയുധങ്ങള്‍ കാണാതായ സംഭവം; ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എന്‍.ഐ.എയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാ​വോ​യി​സ്റ്റ് സാ​ഹി​ത്യം കൈ​വ​ശം വ​ച്ച​തി​ന്‍റെ പേ​രി​ല്‍ ര​ണ്ടു ചെ​റു​പ്പ​ക്കാ​ര്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ സ​ര്‍​ക്കാ​ര്‍, തോ​ക്കും വെ​ടി​യു​ണ്ട​യും ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഡി​ജി​പി​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്ത​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ താ​ള​ത്തി​നു തു​ള്ളു​ന്ന കു​ഞ്ഞി​രാ​മ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റ​രു​ത്. മു​ഖ്യ​മ​ന്ത്രി​യും ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള അ​ന്ത​ര്‍​ധാ​ര അ​റി​യാ​ന്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.