വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

  വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

വ​യ​നാ​ട്: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പു​ൽ​പ്പ​ള്ളി വ​ണ്ടി​ക്കാ​ട് കോ​ള​നി​യി​ലെ വി​നോ​ദ്(25) ആ​ണ് വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്.  
ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​പ്പ​ള്ളി ക​ന്നാ​രം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ർ വി​നോ​ദി​നു​നേ​രെ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്നു വി​നോ​ദ് ര​ക്ഷ​പ്പെ​ട്ട​ത്.  

ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ർ വി​നോ​ദി​നു നേ​രെ വെ​ടി​യു​തി​ർ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. ഇ​തി​നു​ശേ​ഷം കോ​ള​നി​യി​ൽ തി​രി​ച്ചെ​ത്തി​യ വി​നോ​ദി​നെ   ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.   പോ​ലീ​സ് കേ​സെ​ടു​ത്തു.