ജല ശുദ്ധീകരണത്തിന് ഡുവൽ മീഡിയ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യ:കെ കൃഷ്ണൻകുട്ടി

ജല ശുദ്ധീകരണത്തിന് ഡുവൽ മീഡിയ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യ:കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം:കനത്ത മഴയും ഉരുൾപൊട്ടലും വടക്കൻ ജില്ലകളിലെ ശുദ്ധ ജലവിതരണത്തിന്റെ പ്രവർത്തനത്തെ ബാധിച്ച പശ്ചാത്തലത്തിൽ   മലമ്പുഴയിൽ ജല ശുദ്ധീകരണത്തിന് പുതിയ സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വളരെ പഴക്കം ചെന്ന സംവിധാനമാണിപ്പോൾ ശുദ്ധീകരണപ്രവർത്തനത്തിനുപയോഗിക്കുന്നത്. ഉരുൾപൊട്ടലിനെത്തുടർന്ന് തന്നെയാണ് ശുദ്ധീകരണ സംവിധാനം തകരാറിലായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 
 ഡുവൽ മീഡിയ ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യക്കായി ഇന്ന് തന്നെ അനുമതി നൽകുമെന്നും രണ്ട് മാസത്തിനകം സംവിധാനം നടപ്പിലാകുമെന്നും  മന്ത്രി പറഞ്ഞു. കനത്ത മഴയോടെ ജലസേചനവകുപ്പിന് വലിയ തോതിലുള്ള നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.