വി.ടി.ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും ; പൊതുപരിപാടിക്കിടെ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം

വി.ടി.ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും ; പൊതുപരിപാടിക്കിടെ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം

പാലക്കാട്: എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ബല്‍റാമിനെ കയ്യേറ്റം ചെയ്യാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. എംഎല്‍എക്കെതിരെ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ആളുകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചില്ല.