സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമായ നിലയിൽ വർദ്ധിച്ചുവരുന്നു; വി.എം. സുധീരന്‍

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമായ നിലയിൽ വർദ്ധിച്ചുവരുന്നു; വി.എം. സുധീരന്‍

ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമായ നിലയിൽ വർദ്ധിച്ചുവരികയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അതിഗുരുതരമായ കുറ്റകൃത്യങ്ങളിലും കുറ്റകരമായ നിഷ്ക്രിയതയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദവും കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്ന നിലപാടുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടവരുത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

കോടഞ്ചേരിയിൽ 7 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ ചെന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോസ്കോ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് റൂറൽ എസ്പിക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു തുടർ നടപടിയും ഉണ്ടായിട്ടില്ല. പ്രതി സ്വൈര വിഹാരം നടത്തുകയാണ്. രാഷ്ട്രീയ സംരക്ഷണത്തിലുള്ള പ്രതിയെ തൊടാൻ പോലീസ് മടിച്ചുനിൽക്കുകയാണ്.

ഇതിൽപെട്ട പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഇക്കൂട്ടരുടെ ഭീഷണി ഭയന്ന് സ്വന്തം വീട്ടിൽ താമസിക്കാനാകാത്ത അവസ്ഥയിൽ ആണ് ഈ കുടുംബം. വേളംകോട് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ഈ കുടുംബത്തിന് അപമാനകരമായ പ്രസംഗങ്ങളും ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും ഉണ്ടായി. ഇതേക്കുറിച്ച് പൊലീസിന് പരാതി നൽകിയെങ്കിലും അനങ്ങാപ്പാറ നയമാണ് പോലീസ് സ്വീകരിച്ചത്.

ഒരുഭാഗത്ത് പോലീസ് അതിക്രമം മറുഭാഗത്ത് തികഞ്ഞ നിഷ്ക്രിയത. എല്ലാം സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രീണിപ്പിക്കാൻ വേണ്ടി. സിപിഎം നേതാക്കളുടെ വരുതിയിൽ നിന്നു കൊണ്ടുള്ള പോലീസിന്റെ കുറ്റകരമായ ഇൗ പ്രവർത്തന ശൈലി കേരളത്തിന് തീരാക്കളങ്കം വരുത്തിയിരിക്കുകയാണ് എന്നും സുധീരന്‍ ആരോപിച്ചു.