വരാപ്പുഴ അപകടം; ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതി സമിതിയുടെ നോട്ടീസ്; നടപടി അന്വേഷണം ഡോട്ട് കോം വാര്‍ത്തയെ തുടര്‍ന്ന്!

വരാപ്പുഴ അപകടം; ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതി സമിതിയുടെ നോട്ടീസ്; നടപടി അന്വേഷണം ഡോട്ട് കോം വാര്‍ത്തയെ തുടര്‍ന്ന്!

ദേശീയ പാതയിലെ വരാപ്പുഴ പാലത്തില്‍ ബസ് ബൈക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചതും ഏട്ടു പേര്‍ക്ക് പരിക്കേറ്റ വാഹനാപകടത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും തെളിവ് സഹിതം ചൂണ്ടികാട്ടി അന്വേഷണം ഡോട്ട് കോം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വരാപ്പുഴ പാലത്തില്‍ നാലു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം ഡോട്ട് കോംമില്‍!

എറണാകുളം; വരാപ്പുഴ പാലത്തില്‍ ബസ് ബൈക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചതും ഏട്ടു പേര്‍ക്ക് പരിക്കേറ്റതും പാലത്തിന്റെ മദ്ധ്യഭാഗത്ത് വെച്ചായിരുന്നു.

ബസ് മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലും പിന്നീട് കാറിലും ഇടിക്കുകയായിരുന്നു.  ബൈക്ക് യാത്രികരായ പറവൂര്‍ ചെറിയപ്പിളളി ഘണ്ടകര്‍ണന്‍ വെളിയില്‍ തങ്കപ്പന്റെ മകന്‍ ഹരീന്ദ്രശങ്കര്‍ (27) ,കാക്കനാട് തെങ്ങോട് നാവുളളിപ്പറമ്പില്‍ ബാബുവിന്റ മകന്‍ കിരണ്‍ (26), ഇവര്‍ രണ്ടുപേരും കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ജീവനക്കാരായിരുന്നു.

കുസാറ്റിലെ നാലാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ കാറിലുണ്ടായിരുന്ന മലപ്പുറം ചേലാമ്പ്ര പടിഞ്ഞാറ്റിന്‍പൈഅഭവം വീട്ടില്‍ അക്ഷയ് ശശികുമാര്‍ (23), നിലമ്പൂര്‍എടക്കര ഉളളാട്ടില്‍ ജാഫര്‍ സലിമിന്റെ മകള്‍ ജജിഷ  (23) എന്നിവര്‍ അവധി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇന്നലെ പുലര്‍ച്ചേ ഒന്നരയ്ക്ക് വരാപ്പുഴ പാലത്തില്‍ വെച്ച് നാലു പേരുടെയും ജീവന്‍ ബസ് എടുത്തത്.

എന്നാല്‍ അപകടകാരണമായി പോലീസ് പറയുന്നത് അമിതവേഗതയാണെന്നാണ്. ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും എത്തി ഹൈഡ്രോളിക് കട്ടര്‍ കൊണ്ടു കാര്‍ വെട്ടി പൊളിച്ചായിരുന്നു അകത്തുളളവരെ പുറത്തെടുത്തത്.

ബസ്സിന്റെ അടിയില്‍ പെട്ട കാറില്‍ നിന്ന് അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുക്കാനായത്. അപ്പോഴേക്കും കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന ജിജിഷയും അക്ഷയും മരിച്ചിരുന്നു. കാറില്‍ നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

പിന്‍സീറ്റില്‍ ഇരുന്നവരുടെ തലക്കാണ് പരിക്ക്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. രാത്രിയായതിനാല്‍ ഗതാഗത കുരുക്കില്ലാത്തതിനാല്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ വേഗം എത്തിക്കാന്‍ കഴിഞ്ഞെങ്കിലും  ചികിത്സയില്‍ കഴിയുന്നവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് അറിയാന്‍ സാധിച്ചത്.

 കാറിനുള്ളില്‍ കുരുങ്ങിപ്പോയ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന ജിജിഷയെയും അക്ഷയിനെയും റോപ്പിട്ട് വലിച്ചാണ് പുറത്തെടുത്തത്. അപകട സ്ഥലത്ത് നിന്ന് കൂട്ട നിലവിളി കേട്ട് എത്തിയ വാഹനയാത്രികരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിച്ചത്. ഇതിനെ തുടര്‍ന്ന്  ഉടന്‍ ഏലൂരില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് അധികൃതര്‍ എത്തുകയായിരുന്നു

ബൈക്കിലിടിച്ച ശേഷം മുന്നോട്ടു നീങ്ങിയ ബസു കണ്ടു കാര്‍ ബ്രേക്ക് ചെയ്ത് വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പാലത്തില്‍ സ്ഥലമില്ലാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.

 ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ ബൈക്ക് യാത്രികരായ യുവാക്കളില്‍ ഒരാള്‍ ബസ്സിന്റെ അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വംകൊടുത്ത ഫയര്‍ഫോഴ്സ് ഏലൂര്‍ യൂണിറ്റിലെ ചാര്‍ജ് ഓഫീസര്‍ എം.വി. സ്റ്റീഫന്‍ പറഞ്ഞു.

മറ്റൊരാള്‍ റോഡിലും. അപകടത്തില്‍ ഒരാളുടെ തല പിളര്‍ന്ന് തലച്ചോറിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് ചിതറിയ നിലയിലായിരുന്നു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വാരിക്കൂട്ടിയെടുക്കാനാവുന്ന സ്ഥിതിയിലും. വരാപ്പുഴ എസ്.ഐ. സി.എസ്. ഷാരോണിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

കിരണിന്റെയും ഹരീന്ദ്രശങ്കറിന്റെയും സംസ്‌കാരം ഇന്നലെ തന്നെ നടത്തിയിരുന്നു. ജിജിഷയുടെ കബറടക്കം എടക്കര പാലത്തിങ്കല്‍ വലിയ പളളിയില്‍ ഇന്ന് രാവിലെ ഒന്‍പതോടെ നടന്നു.

 

ദേശീയപാതകളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കൊലയാളി ; അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തിയ തെളിവുകള്‍!

ദേശീയപാതകളില്‍ അപകടവളവുകളില്‍ മുന്നറിപ്പു ബോര്‍ഡുകളും വേഗ നിയന്ത്രണത്തിനായി റിഫ്ലക്ടറോട് കൂടിയ റബിളുകള്‍ സ്ഥാപിക്കാത്തത് മൂലം റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തി.

കൂടാതെ റോഡുകളിലെ ഹംപുകളില്‍ റിഫ്ലക്ടറുകളും മുന്നറിപ്പ് ബോര്‍ഡുകളും ഇല്ലാത്തതിനാല്‍ തൊട്ടടുത്ത് എത്തുമ്പോള്‍ മാത്രമാണ് ഹംപ് കാണാന്‍ കഴിയുന്നത്. ഇതുമൂലം പെട്ടെന്ന് വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ച് ഒരു വര്‍ഷം 1000 ത്തിന് മുകളിലാണ് അപകടങ്ങള്‍ നടക്കുന്നത്.

ഇങ്ങനെ മരണം സംഭവിച്ചവരുടെ കണക്കും മൂന്നക്കത്തിന് മുകളിലാണ്. കൂടാതെ പല പാലങ്ങളിലും മിനുസമുളള പ്രതലമാണ് അപകടകാരണമായി കാണാന്‍ കഴിയുന്നത്.

ഇത്തരം പാലങ്ങളില്‍ പലയിടത്തും ഞങ്ങള്‍ക്ക് കണാന്‍ കഴിയാതെ പോയത് മുന്നറിയിപ്പ് ബോര്‍ഡുകളും , പാലത്തിലെ വഴി വിളക്കുമാണ്. പലയിടത്തും പാലത്തില്‍ സ്ഥാപിച്ചിട്ടുളള വഴിവിളക്കുകള്‍ കത്തുന്നില്ല.

ഇതുവഴി അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്തതിനാല്‍ ഇത്തരം പ്രതലത്തില്‍ കൃത്യമായി ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ കഴിയാറുമില്ല.

ഇത് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വരാപ്പുഴ പാലത്തില്‍ 4 വിദ്യാര്‍ത്ഥികളുടെ ജീവന്‍ എടുത്തതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ. മിനുസമുളള പ്രതലമായിരുന്നതിനാല്‍ അമിത വേഗതയില്‍ വന്ന ബസ് ബ്രേക്ക് ചവിട്ടിയിട്ടും നിന്നില്ല. ഇടിയുടെ ആഘാതത്തില്‍ കാറു ബൈക്കും പൂര്‍ണ്ണമായി തകരുകയായിരുന്നു.

ദേശീയപാതകളിലൂടെ വാഹനം ഓടിക്കുന്നവരുടെ സുരക്ഷ വഴിവിളക്കുകളും മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ലക്ടറുകളുമാണെന്ന കാര്യം അധികൃതര്‍ മറന്നു തുടങ്ങിയിരിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് റോഡില്‍ പൊലിയുന്ന ജീവനുകള്‍ കാട്ടിതരുന്നത്.

ദേശീയപാതകളില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടിക്കാനായി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഓടിനടക്കുന്ന അധികൃതര്‍ ഇത്തരം പിഴവുകള്‍ നികത്താന്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ പല അപകടങ്ങളും തുടച്ചു നീക്കാന്‍ കഴിയുമായിരുന്നു.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടുകയും ചൂടാറിയ ശേഷം അതില്‍ നിന്ന് പിന്തിരിഞ്ഞ് നടക്കുകയും ചെയ്യുന്നതിന്റെ പാകപിഴവുകളാണ് മാറ്റമില്ലാതെ തുടരുന്ന റോഡപകടങ്ങള്‍.

ഓരോ വര്‍ഷവും ഇത്തരം അപക്വമായ ഇടപെടല്‍ മൂലം ദേശീയപാതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും അപകടം മൂലം അംഗവൈകല്യം സംഭവിച്ചവരുടെയും എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. 

കഴിഞ്ഞ മൂന്നിനായിരുന്നു നാടിനെ പിടിച്ചു കുലുക്കിയ പാലത്തിലെ അപകടം നടന്നത്. ഇതിനെ തുടര്‍ന്ന് അന്വേഷണം ഡോട്ട് കോം വാര്‍ത്ത സംഘം സ്ഥലത്തെത്തി അപകടകാരണമായ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി വാര്‍ത്തയാക്കിയിരുന്നു.

എന്നാല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ റോഡുസുരക്ഷയ്ക്കുളള സുപ്രീംകോടതി സമിതി ദേശീയ അതോറിറ്റിക്കു നോട്ടീസയച്ചു. പാലം ഉള്‍പ്പെടെ ദേശീയപാത 17 ലെ അപകടമേഖലകളില്‍ ഗതാഗതം അപകടരഹിതമാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്നാഴ്ചയ്ക്ക്കം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ദേശീയപാത അതോറിറ്റിയുടെ അധ്യക്ഷന്‍, തിരുവനന്തപുരംആസ്ഥാനമായുളള റീജനല്‍ ഓഫീസര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ , എറണാകുളം ആര്‍ടിഒ എന്നിവര്‍ക്കാണു നോട്ടീസ്.

കൂടാതെ ദേശീയപാതകളിലെ അധികൃതരുടെ നിരുത്തരവാദപരമായ ചെയ്തികള്‍ വരുത്തിവെയ്ക്കുന്ന വിനകളെ പറ്റിയും ചൂണ്ടികാട്ടിയിരുന്നു. അപകടം ഒഴിവാക്കാന്‍ ഹംപുകളും മുന്നറിയിപ്പ് ബോര്‍ഡുകളും  റിഫ്ലക്ടറും ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുളള നടപടികളൊന്നും ദേശീയപാത അതോറിറ്റിയോ സംസ്ഥാന ഗതാഗതവകുപ്പോ ചെയ്തില്ലെന്ന് മാധ്യമറിപ്പോര്‍ട്ടുകളിലുണ്ടെന്നു നോട്ടീസില്‍ വ്യക്തമായി പറുന്നുണ്ട്.

 വരാപ്പുഴ പാലത്തിന്റെ മിനുസമുളള പ്രതലം വാഹനങ്ങള്‍ തെന്നിപ്പോകാന്‍ ഇടയാകുന്നതാണെന്നും അപകടസാധ്യത കൂടുതലാണെന്നും വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശീയപാതാ വികസനത്തിന്റെ ഓരോ ഘട്ടത്തിലും റോഡ് സുരക്ഷ ഓഡിറ്റ് ആവശ്യമാണ്. രൂപകല്പന , നിര്‍മാണഘട്ടത്തിലും ഗതാഗതത്തിന് തുറത്തു കൊടുത്ത ശേഷവും ഓഡിറ്റ് വേണമെന്നും സുപ്രീംകോടതി സമിതി ഓര്‍മിപ്പിക്കുന്നു. 

അതേസമയം യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ നടപടി വേണമെന്ന് എന്‍ എച്ച് അതോറിറ്റിയോടും ഗതാഗതവകുപ്പിനോടും പലവട്ടം വിവിധ യോഗങ്ങല്‍ സുപ്രിംകോടതി സമിതി നിര്‍ദേശിച്ചിട്ടുളളതായി വ്യക്തമാക്കി.