വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു

വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു

വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പ് വെച്ച കൂട്ടിലാണ് കുടുങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണു നാലരവയസുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാൽപ്പാറയിലെ നടുമലൈ എസ്റ്റേറ്റിലായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകനാണ് കൊല്ലപ്പെട്ട സെയ്തുൾ.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടൻ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂർ തിരച്ചിലിനൊടുവിൽ കുട്ടിയെ കാട്ടിനുള്ളിൽനിന്നു തല വേർപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.