യു​എ​പി​എ   ചു​മ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈക്കോടതിയില്‍ 

യു​എ​പി​എ   ചു​മ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈക്കോടതിയില്‍ 

കൊ​ച്ചി: സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ.    സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ന​ട​ന്ന കേ​സി​ൽ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ അ​നു​മ​തി വേ​ണ​മെ​ന്ന വാ​ദ​മാ​ണ് ഹ​ർ​ജി​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു വാ​ദം നി​ല​നി​ൽ​ക്കില്ല.  

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യാ​ണ് വേ​ണ്ട​ത്.  സി​ബി​ഐ വാ​ദി​ച്ചിരുന്നു. .  ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സി​ൽ യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി​യ​തി​നെ​തി​രെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​ത്.