തൃ​ശൂ​രി​ലെ എ‌​ടി​എം ക​വ​ര്‍​ച്ചാ ശ്ര​മം; ഒറ്റപ്പാലം സ്വദേശികള്‍ പിടിയില്‍

തൃ​ശൂ​രി​ലെ എ‌​ടി​എം ക​വ​ര്‍​ച്ചാ ശ്ര​മം; ഒറ്റപ്പാലം സ്വദേശികള്‍ പിടിയില്‍

തൃ​ശൂ​ര്‍: പ​ഴ​യ​ന്നൂ​ര്‍ കൊ​ണ്ടാ​ഴി​യി​ല്‍ എ​ടി​എം ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒറ്റപാലം സ്വ​ദേ​ശി​ക​ളാ​യ പ്ര​ജി​ത്, രാ​ഹു​ല്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് എ​ടി​എം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. കാ​ര്‍ ചെ​ളി​യി​ല്‍ കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ കാ​ര്‍ ഉ​പേ​ക്ഷി​ച്ച്‌ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

അഞ്ച് ലക്ഷത്തിന്‍റെ കട ബാധ്യത തീർക്കാനാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഹെൽമെറ്റ് ധരിച്ചാണ് ഇവർ എ ടി എമ്മിൽ കയറിയത്. സിസിടിവി തകർക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.